എന്റെ നാട്

ഞങ്ങളുടെ നാട്ടിലെ സാധാരണക്കാരുടെ കഥകൾ

ഹൃദയം തൊടുന്ന മലയാളം അനിമേഷൻ കഥകൾ

നാട്ടിലെ കഥകൾ

വരാന്ത എന്ന കഥയുടെ കവർ 1:28

പുതിയ കഥ

വരാന്ത

ആറാം ക്ലാസ്സിൽ ഒരു കൊല്ലം മുഴുവൻ ഞാൻ നിന്നത് ക്ലാസ്സിനു പുറത്താണ്. അടുത്ത ക്ലാസ്സിനു മുന്നിൽ എന്നും ഒരു പെൺകുട്ടിയും. അവൾ എന്തിനാ പുറത്തു നിന്നതെന്ന് അറിയാൻ പന്ത്രണ്ടു കൊല്ലം വേണ്ടിവന്നു.

In class six I spent a whole year standing outside my classroom. Outside the next one, every day, stood a girl. It took us twelve years to say why.

ഈ കഥ കാണാൻ

മയിൽപ്പീലി എന്ന കഥയുടെ കവർ 1:34

മയിൽപ്പീലി

മൂന്നാം ക്ലാസ്സിൽ എന്റെ പുസ്തകത്തിലെ മയിൽപ്പീലി പതിനൊന്നു തവണ പെറ്റു. ആ കുഞ്ഞുങ്ങൾ ശരിക്കും എവിടെനിന്നാണ് വന്നതെന്ന് അറിയാൻ എനിക്ക് പതിനാറു കൊല്ലം വേണ്ടിവന്നു.

In third grade the peacock feather in my notebook had eleven babies. It took me sixteen years to find out where they really came from.

ഈ കഥ കാണാൻ

നാരങ്ങ എന്ന കഥയുടെ കവർ 1:34

നാരങ്ങ

പത്താം ക്ലാസ്സിലെ അവസാന ദിവസം അഞ്ജു എന്റെ ഓട്ടോഗ്രാഫിൽ ഒരു കുഞ്ഞു നാരങ്ങ മാത്രം വരച്ചു. അതിനു താഴെ ശരിക്കും എന്താണ് എഴുതിയിരുന്നതെന്ന് വായിക്കാൻ എനിക്ക് എട്ടു കൊല്ലവും ഒരു മെഴുകുതിരിയും വേണ്ടിവന്നു.

On the last day of school she drew a little lemon in my autograph book. It took me eight years and a candle to read what she had really written.

ഈ കഥ കാണാൻ

നറുക്ക് എന്ന കഥയുടെ കവർ 1:34

നറുക്ക്

മൂന്നു കൊല്ലം തുടർച്ചയായി ക്ലാസ്സിലെ നറുക്കെടുപ്പിൽ പുതിയ ബാഗും കുടയും കിട്ടിയത് എനിക്കായിരുന്നു. ഗീത ടീച്ചർ റിട്ടയർ ചെയ്ത ദിവസം ആ പഴയ ടിൻ എന്റെ കയ്യിൽ തന്നപ്പോഴാണ് ഞാൻ അതിന്റെ രഹസ്യം അറിഞ്ഞത്.

Three years in a row, I won my teacher's class draw. On the day she retired, she handed me the old tin, and I finally learned its secret.

ഈ കഥ കാണാൻ

ആദ്യത്തെ നോമ്പ് എന്ന കഥയുടെ കവർ 1:01

ആദ്യത്തെ നോമ്പ്

എട്ടാം വയസ്സിലെ ആദ്യത്തെ മുഴുവൻ നോമ്പിന് ഉച്ചയ്ക്ക് ആരും കാണാതെ കിണറ്റിൻകരയിൽ നിന്ന് രണ്ടു കവിൾ വെള്ളം കുടിച്ചു. എന്നിട്ടും ഉമ്മൂമ്മ ആദ്യത്തെ ഈത്തപ്പഴം എനിക്കു തന്നതെന്തിനാ?

On my first full fast, at eight, I sneaked two sips of water at the well. Grandma still gave me the first date at iftar. Last Ramadan, I found out why.

ഈ കഥ കാണാൻ

ടിക്കറ്റിന്റെ പിറകിൽ എന്ന കഥയുടെ കവർ 1:59

ടിക്കറ്റിന്റെ പിറകിൽ

രണ്ടു കൊല്ലം ആ ബസ് കണ്ടക്ടർ അവളുടെ കയ്യിൽ നിന്ന് ടിക്കറ്റിന് പൈസ വാങ്ങിയില്ല. അൻപതാം വിവാഹവാർഷികത്തിന് അമ്മൂമ്മ ആ പഴയ തകരപ്പെട്ടി തുറന്നപ്പോൾ എന്താണ് പുറത്തുവന്നത്?

For two years a bus conductor never took her fare. Fifty years later, she opened an old tin box full of tickets.

ഈ കഥ കാണാൻ

തീ വേണോ? എന്ന കഥയുടെ കവർ 1:30

തീ വേണോ?

പത്താം വയസ്സിൽ ഞങ്ങൾ ഏഴു കസിൻസും തറവാടിന്റെ പിന്നാമ്പുറത്തിരുന്ന് പത്രം ചുരുട്ടി ബീഡി വലിച്ചു. ഒരു രാത്രി വല്ല്യുപ്പ പിടിച്ചു. പക്ഷേ ഞങ്ങളെ ഒറ്റിയത് ആരായിരുന്നു?

Seven cousins smoked newspaper beedis behind the old house, until a voice in the dark asked, "Need a light?" Fourteen years later, Grandma told us who gave us away.

ഈ കഥ കാണാൻ

മുള്ളപ്പൂ എന്ന കഥയുടെ കവർ 1:37

മുള്ളപ്പൂ

എന്റെ ആദ്യത്തെ പ്രണയലേഖനം ക്ലാസിൽ ഉറക്കെ വായിച്ചത് സ്കൂൾ മുഴുവൻ പേടിക്കുന്ന മലയാളം മാഷ്. ഓരോ അക്ഷരത്തെറ്റും ചുവന്ന മഷിയിൽ തിരുത്തി. പക്ഷേ ആ ലക്ഷ്മി ആരായിരുന്നു എന്ന് അറിയാമോ?

My first love letter was read aloud in class by the Malayalam teacher everyone feared, every spelling mistake ringed in red. I never told you who the girl was.

ഈ കഥ കാണാൻ

ഡയറി എന്ന കഥയുടെ കവർ 1:22

ഡയറി

എട്ടു കൊല്ലം ഞാൻ ഇത്താത്തയുടെ ഡയറി കട്ടുവായിച്ചു. അതിൽ മുഴുവൻ എന്റെ കുറ്റങ്ങൾ. പ്ലസ് ടുവിന് കണക്കിൽ തോറ്റ രാത്രി ആ ഡയറിയിൽ ഒറ്റ വരി മാത്രം. എന്തായിരുന്നു ആ വരി?

For eight years I secretly read my elder sister's diary. The night I failed my exam, there was just one line in it.

ഈ കഥ കാണാൻ

കപ്പും കപ്പയും എന്ന കഥയുടെ കവർ 1:34

കപ്പും കപ്പയും

മുപ്പത്താറു കൊല്ലം, അർജന്റീന തോൽക്കുമ്പോഴെല്ലാം കോയക്ക ഒരു കപ്പയുമായി വേലിക്കൽ വരും. ഖത്തറിൽ അർജന്റീന ജയിച്ച രാത്രി ജംഗ്ഷനിൽ വരാതിരുന്നത് കോയക്ക മാത്രം. അന്ന് രാത്രി എന്താണ് സംഭവിച്ചത്?

For thirty-six years, whenever Argentina lost, Koyakka brought a kappa to the fence. The night Argentina finally won, he was the only one who did not come to the junction.

ഈ കഥ കാണാൻ

ഒന്നാമത്തെ കുട്ടി എന്ന കഥയുടെ കവർ 1:00

ഒന്നാമത്തെ കുട്ടി

അമ്മൂമ്മ ചെവിയിൽ പറഞ്ഞ ആ രഹസ്യം എന്നോട് മാത്രമാണെന്നാണ് ഞാൻ കരുതിയത്. അവധിയുടെ അവസാന രാത്രി, പതിനാറ് പേരക്കുട്ടികൾക്കിടയിൽ ആ രഹസ്യം പൊട്ടിയപ്പോൾ എന്താണ് സംഭവിച്ചത്?

Every summer holiday, Ammoomma whispered to each of her sixteen grandchildren that they were her first. On the last night of the holidays, they found out.

ഈ കഥ കാണാൻ

വലുതാകുമ്പോൾ തന്നാൽ മതി എന്ന കഥയുടെ കവർ 1:19

വലുതാകുമ്പോൾ തന്നാൽ മതി

മുപ്പത്തഞ്ച് കൊല്ലം കുട്ടികളുടെ യൂണിഫോമിന് കാശ് ചോദിക്കാത്ത അബ്ദുക്ക, കണ്ണിന്റെ ഓപ്പറേഷന് തയ്യൽ മെഷീൻ വിറ്റു. ആശുപത്രിയിൽ ഡോക്ടർ ആ മുഖം കണ്ടപ്പോൾ എന്തുണ്ടായി?

For thirty-five years a village tailor stitched school uniforms and told every child, “Pay me when you grow up.” Then his eyes began to fail.

ഈ കഥ കാണാൻ

നീക്കിവെച്ചത് എന്ന കഥയുടെ കവർ 1:39

നീക്കിവെച്ചത്

ഗൾഫിൽ കാശുണ്ടായിട്ടും ബൈക്ക് വാങ്ങിത്തരാത്ത അച്ഛനെ അവൻ ആറു കൊല്ലം വിളിച്ചില്ല. അച്ഛന്റെ എക്സ്ചേഞ്ചിലെ കൗണ്ടറിൽ അവൻ അറിഞ്ഞത് എന്തായിരുന്നു?

He stopped calling his father, a driver in Dubai, over a bike he never got. Six years later, at the same exchange counter, he learned where the money had gone.

ഈ കഥ കാണാൻ

ഉറങ്ങിപ്പോയി എന്ന കഥയുടെ കവർ 1:33

ഉറങ്ങിപ്പോയി

ആ രാത്രി ചെണ്ട വഴിയിലിട്ട് അയാൾ ഓടിയത് എന്തിനായിരുന്നു? പിറ്റേന്ന് നാട് മുഴുവൻ വഴക്കു പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ഒരൊറ്റ വാക്ക്.

One Ramadan night a village drummer dropped his drum to carry a sick child four kilometres, and told no one why. Forty years later, the child's old mother walked the lanes for him.

ഈ കഥ കാണാൻ

ഒരു രൂപ എന്ന കഥയുടെ കവർ 1:26

ഒരു രൂപ

എട്ടാം വയസ്സിൽ ഞാനൊരു കള്ളനായിരുന്നു. പക്ഷേ എന്നെക്കാൾ വലിയൊരു കള്ളൻ ആ വീട്ടിലുണ്ടായിരുന്നു. ആരായിരുന്നു അത്?

Every night an eight-year-old stole one rupee from his father's shirt. Thirty years later, a coin rolled across the floor and told him who the real thief was.

ഈ കഥ കാണാൻ

തണുത്ത ചായ എന്ന കഥയുടെ കവർ 1:24

തണുത്ത ചായ

“നിന്നെ കാത്തുനിന്നതല്ല, ചായ കുടിക്കാൻ വന്നതാ.” മൂന്നു കൊല്ലം അച്ഛൻ പറഞ്ഞ ആ കള്ളത്തിന്റെ സത്യം മീര അറിഞ്ഞത് പതിനഞ്ചു കൊല്ലം കഴിഞ്ഞാണ്. ആരാണ് അവളോട് പറഞ്ഞത്?

Every night he stood at the bus stop with a glass of tea and said he had only come for tea. Fifteen years later, she learned he had never drunk a drop.

ഈ കഥ കാണാൻ

ഗേറ്റ് വരെ എന്ന കഥയുടെ കവർ 1:20

ഗേറ്റ് വരെ

മീൻപെട്ടിയുള്ള അച്ഛന്റെ സ്കൂട്ടർ കണ്ട് നാണിച്ച മകൻ പറഞ്ഞു: “ഗേറ്റിനു മുന്നിൽ ഇറക്കണ്ട.” രണ്ടു കൊല്ലം കഴിഞ്ഞ് ഹെഡ്മാസ്റ്റർ മൈക്കിലൂടെ പറഞ്ഞത് എന്തായിരുന്നു?

A boy asked his father, a fish seller, to stop the scooter at the bend before the school gate. Two years later, the headmaster told the whole hall what he had seen.

ഈ കഥ കാണാൻ

എന്റെ നാടിനെക്കുറിച്ച്

ചായക്കടയിലെ ബെഞ്ചിലും സ്കൂൾ ഗേറ്റിനു മുമ്പുള്ള വളവിലും ഗൾഫിലെ ഒരു ക്യൂവിലും ആരും പറയാതെ പോകുന്ന കഥകളുണ്ട്. ഒരച്ഛന്റെ മൗനം, ഒരു തയ്യൽക്കാരന്റെ നന്മ, ഒരു നാടിന്റെ സ്നേഹം.

അങ്ങനെയുള്ള കഥകൾ വരച്ച ചിത്രങ്ങളിലൂടെ, പതിയെ, ഒന്നര മിനിറ്റിൽ പറയുകയാണ് എന്റെ നാട്.

കണ്ടുകഴിയുമ്പോൾ ആരെയെങ്കിലും ഓർമ്മ വന്നാൽ, ആ കഥ അവർക്ക് അയച്ചുകൊടുക്കൂ.